Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Monday, July 20, 2015

കൃഷിയിലെ പൊടിക്കൈകള്

കൃഷി ടിപ്സ് :
==========
കൃഷിയിലെ പൊടിക്കൈകള്
ചട്ടിയിലും ഗ്രോ ബാഗിലും മണ്ണ് നിറക്കുമ്പോള് ശ്രദ്ധിക്കുക.
മണ്ണിന്റെ കൂടെ ചാണക പൊടി മിക്സ് ചെയ്യുക .. പച്ച ചാണകം ഇടരുത് ... ചാരവും ഇടരുത്... മണല് മിക്സ് ചെയ്താല് നല്ലതാണ്ടെറസില് കൃഷി ചെയ്യുന്നവര് മണ്ണിന്റെ കൂടെ ചകിരി ചോര് മിക്സ് ചെയ്യുന്നത് മണ്ണിന്റെ ഈര്പ്പം നില നിര്ത്താനും ചട്ടിയുടെ വെയിറ്റ് കുറയ്ക്കാനും സഹായിക്കും .. നമ്മുടെ വീട്ടില് ഇരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് അതിനു പുളിപ്പ് കൂടുതല് ആവും പ്രോസേസ് ചെയ്തെ ചകിരി ചോര് മേടിക്കാന് കിട്ടും.. ചകിരി ചോര് മിക്സ് ചെയ്യുന്നതിന് മുന്പേ വെള്ളത്തില് ഇട്ടു കുതിര്ക്കുക അപ്പോള് ഒരു കിലോ ചകിരി ചോര് അഞ്ചു കിലോ ആവും. ചാണക പൊടി. മണ്ണ്. ചകിരിചോര് എന്നിവ ഒരേ അനുപാതത്തില് മിക്സ് ചെയ്യുക .ചട്ടിയില് ആദ്യം പകുതി ഈ മിക്സ് നിറക്കുക . പിന്നെ ഒരു രണ്ടു പിടി വേപ്പിന് പിന്നക്ക് എല്ലുപൊടി മിക്സ് ഇടുക പിന്നെയും മണ്ണ് നിറക്കുക ചാണക പൊടി കിട്ടിയില്ലെങ്കില് മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കുക
ശുഭദിനം കൃഷിക്കാരെ കുറെ കൃഷി ടിപ്സ് from my doc.മത്തന് നട്ട് വള്ളി വീശുമ്പോള് മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്പൂക്കളില് മിക്കവയും കായ് ആകുകയും ചെയ്യും.
പയര് പൂക്കുന്നതുവരെ വളം കുറച്ചേ നല്കാവു. പൂക്കാന് തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്ച്ച നിയന്ത്രിച്ചാല് തണ്ടിന്റെ ബലം കൂടും വിളവും കൂടും.
രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള് ഇവ ഉപയോഗിച്ച് പയര് വളര്ത്തിയാല് ദീര്ഘകാലം വിളവെടുക്കാം.
ഗോമൂത്രം നേര്പ്പിച്ച് തളിച്ചും , ചുവട്ടിലൊഴിച്ചും കൊടുത്താല് ചീര നല്ല ആരോഗ്യത്തോടെ വളരും.
മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില് ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
പച്ചക്കറി സസ്യങ്ങള് വളരാതെ മുരടിച്ചു നില്ക്കുന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില് ഒഴിച്ചു കൊടുക്കുക.
പാവല് പയര് വെണ്ട മത്തന് വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന് പഴങ്കഞ്ഞിവെള്ളം തളിക്കുക.
പയറിനും മുളകിനും കഞ്ഞിവെള്ളത്തില് ചാരം കലര്ത്തി തളിച്ചാല് കുമിള് രോഗങ്ങളും പുഴു ശല്യവും കുറയും.
പന്തലിട്ട് പാവലും പയറും കൃഷി ചെയ്യുമ്പോള് കീടങ്ങളെ നശിപ്പിക്കാന് കയറുകൊണ്ട് ഉറി പോലെ ഉണ്ടാക്കി ഒരു ചിരട്ട വച്ച് അതില് കീടനാശിനി കലര്ത്തിയ കള്ള് ഒഴിക്കുക. ഇത് പന്തലില് അവിടവിടെയായി തൂക്കിയിടണം. കള്ളിന്റെ ഗന്ധത്താല് ആകര്ഷിക്കപ്പെട്ട് വരുന്ന കീടങ്ങള് ചിരട്ടയില് പറ്റിയിരുന്ന് , വിഷദ്രാവകം വലിച്ച് കുടിച്ച് ചാകും.
പുതുമ നശിക്കാത്ത ചാരം ചെറിയ തോതില് വിതറി കൊടുത്താല് പയറിലെ മുഞ്ഞയെ നശിപ്പിക്കാം.
പച്ചക്കറികള് വേവിച്ച വെള്ളം കളയാതെ വച്ചിട്ട് തണുത്ത ശേഷം അത് പച്ചക്കറികള്ക്ക് തന്നെ ഒഴിച്ചു കൊടുക്കുക. ചെടികള് തഴച്ച് വളരും. കായ് ഫലം കൂടും.
കറിവേപ്പിന് തണുത്ത വെള്ളം തുടര്ച്ചയായി ഒഴിക്കുന്നതായാല് അത് പുഷ്ടിയായി വളരും. നല്ല വിളവും കിട്ടും.
ശുഭ ദിനം കൃഷിക്കാരെ വീണ്ടും കുറെ കൃഷി ടിപ്സ് കായം വെളുത്തുള്ളി കാന്താരിമുളക് ഇവ തുല്യ അളവിലെടുത്ത് അരച്ച് വെള്ളത്തില് കലക്കി അരിച്ചെടുത്ത് പച്ചക്കറികളില് തളിക്കുന്നത് പല പ്രാണികളുടെയും ഉപദ്രവം കുറയ്ക്കാന് സഹായിക്കും.
പയര് നട്ട് 35 ദിവസം പ്രായമാകുമ്പോള് അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില് ചുവട്ടില് വിതറിയാല് പൂ പൊഴിച്ചില് നിയന്ത്രിക്കാം..
പയറിന് 30 ദിവസം കൂടുമ്പോള് കുമ്മായം ഇട്ടുകൊടുത്താല് കരിമ്പിന്കേട് കുറയും.
ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല് പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.
വാഴത്തടത്തിന് ചുറ്റും ചീര നട്ടാല് നല്ല വലിപ്പമുള്ള ചീരത്തണ്ടുകള് കിട്ടും.
ചീരയ്ക്ക് ആട്ടിന് കാഷ്ഠവും കുമ്മായവും ചേര്ത്തു പൊടിച്ചു ചുവട്ടിലിട്ടാല് ഏറ്റവും നല്ലതാണ്.
വഴുതനയുടെ കമ്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കമ്പിന് രണ്ടടിയില് കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പച്ചക്കറി സസ്യങ്ങള് വളരാതെ മുരടിച്ചു നില്ക്കുന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില് ഒഴിച്ചു കൊടുക്കുക.
പാവലില് മുഞ്ഞ പിടിച്ചാല് കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളമോ തുളസിനീരോ തളിക്കുക.
പച്ചക്കറി കൃഷിയിലെ കായീച്ച ശല്യത്തിന് വത്തല് മുളകിന്റെ അരി കത്തിച്ച് പുകയ്ക്കുക.
ചീരയില് ഇലപ്പുള്ളി രോഗം പടരാതിരിക്കാന് ചീര നനയ്ക്കുമ്പോള് വെള്ളം ചുവട്ടില് തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുമ്പോള് രോഗകാരിയായ കുമിളിന്റെ വിത്തുകള് മറ്റു ചെടികളിലേക്കും വ്യാപിക്കും

No comments:

Post a Comment