Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Monday, July 20, 2015

ഗ്രോ ബാഗിലെ കൃഷി രീതി...

ഗ്രോ ബാഗിലെ കൃഷി രീതി...

ഗ്രോ ബാഗിന്റെ മെച്ചം എന്താണ് ?, സാധാരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ , അല്ലെങ്കില്‍ കവറുകള്‍ പോരെ ?. ചോദ്യം ന്യായമാണ്. സാധരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്‍ക്കും.കീറി പോകും എന്ന പേടിയൊന്നും വേണ്ട. ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല.
*ഗ്രോ ബാഗില്‍ എന്ത് നിറയ്ക്കാം, എങ്ങിനെ കൃഷി ചെയ്യാം ?
ഗ്രോ ബാഗ്‌ ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക. വളരെ ഈസി ആണ് അത്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മുഴുവന്‍ നിറയ്ക്കരുത്. ഒരു മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക, അടുത്ത ഭാഗം ഒഴിച്ചിടുക, വെള്ളവും, വളവും നല്കാന്‍ അത് ആവശ്യമാണ്. മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കാം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത്‌ നല്ലതാണ്. തക്കാളി നടുമ്പോള്‍ മണ്ണ് വെയില് കൊള്ളിക്കുന്നത്‌ വളരെ നല്ലതാണ്.
* ഗ്രോ ബാഗില്‍ എന്തൊക്കെ നടാം?
പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില്‍ , ബീന്‍സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില്‍ , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം.
ഗ്രോ ബാഗ്‌ മട്ടുപ്പാവില്‍ വെക്കുമ്പോള്‍ , അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. ഗ്രോ ബാഗില്‍ രാസവളം, രസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം. ടെറസ് കേടു വരാതെ സൂക്ഷിക്കാന്‍ ഈ പറഞ്ഞ രണ്ടും ഒഴിവാക്കാം. പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ , താഴെ ഇഷ്ട്ടിക വെച്ച് ആണ് ഗ്രോ ബാഗ്‌ വെക്കുന്നതെങ്കില്‍ നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല.
*എവിടെ ലഭിക്കും ?
വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556
നടീല്‍ മിശ്രിതം – മണ്ണ് ലഭ്യമെങ്കില്‍ അത് തന്നെ നിറയ്ക്കുക, കൂടെ ഉണങ്ങിയ ചാണകപ്പൊടി, കരിയിലകള്‍, നിയോപീറ്റ് പോലെയുള്ള ചകിരി ചോറ് ഇവയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. നിറയ്ക്കുമ്പോള്‍ ഒരിക്കലും കുത്തി നിറയ്ക്കരുത്, അതെ പോലെ മുഴുവന്‍ ഭാഗവും നിറയ്ക്കരുത്, മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക
******************ഗ്രോ ബാഗിലെ കൃഷി രീതി******************
ഗ്രോ ബാഗില്‍ ചെടിക്ക് വളരാന്‍ വേണ്ട മണ്ണ് ആണ് നിറയ്ക്കുക.ഗ്രോ ബാഗില്‍ മണ്ണ് മാത്രം മതിയോ ? – നന്നായി പൊടിച്ച ചാണകപ്പൊടി ചേര്‍ക്കാം. പച്ച ചാണകം ഇടരുത്. ചാരം ഒരു കാരണവശാലും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്സ്‌ ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക് ദോഷം ചെയ്യും സാദാരണ ചകിരി. പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു എടുക്കാം. മണ്ണ്, ചാണകപ്പൊടി, ചകിരിചോര്‍ , ഇവ ഒരേ അനുപാതത്തില്‍ എടുക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ് വളം അപ്പോള്‍ അതന്നെ അതില്‍ ആയി. കുറച്ചു വെപ്പിന്‍ പിണ്ണാക്ക് കൂടി മിക്സ്‌ ചെയ്താല്‍ നന്ന്. ഗ്രോ ബാഗില്‍ ആദ്യം കുറച്ചു ഈ മിക്സ്‌ ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് + എല്ല് പൊടി ഇടാം (പുട്ടിന് പീര പോലെ) , വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ്‌ നിറക്കുക. ചെടികള്‍ നടാന്‍ ഗ്രോ ബാഗ്‌ റെഡി ആയി.
ചാണകം അധികം ലഭ്യം അല്ലെങ്കില്‍ അടിയില്‍ മണ്ണ്/ചകിരി ചോറ് മിക്സ്‌ നിറച്ചു മുകള്‍ ഭാഗത്ത്‌ മാത്രം അല്‍പ്പം ഇട്ടു കൊടുക്കാം. മണ്ണിര കൊമ്പോസ്റ്റ് ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. കമ്പോസ്റ്റ് മുകള്‍ ഭാഗത്ത്‌ ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്. ഗ്രോ ബാഗില്‍ ചെടികള്‍ നന്നായി വളരും, അവയുടെ വേരുകള്‍ ബാഗ്‌ മുഴുവന്‍ വ്യാപിക്കും. അത് കൊണ്ട് കൃത്യമായി മേല്‍പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ചാണകപ്പൊടി മിക്സ്‌ ചെയ്യുന്നത് വളരെ ഉചിതം ആണ്. ചെടി വളര്‍ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്‍ പോയാല്‍ അവയുടെ വേരുകള്‍ മുറിയന്‍ സാധ്യത ഉണ്ട്.
ചാണകപ്പൊടി ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കില്‍ പോട്ടിംഗ് മിക്സ്‌ ഉപയോഗിക്കാം. ഇവയുടെ ലഭ്യത അറിയാന്‍ അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിക്കുക. അല്ലങ്കില്‍ നിങ്ങളുടെ അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിക്കുക.

No comments:

Post a Comment