Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Monday, July 20, 2015

മഴക്കാലത്തും പച്ചക്കറി നന്നായി കൃഷിചെയ്‌യാം

 പച്ചക്കറിക്കൃഷിയുടെ കാര്യത്തിൽ പുതിയൊരു ഉണർവുണ്ട്, നമ്മുടെ നാട്ടിലിപ്പോൾ. വിഷംതീണ്ടിയ പച്ചക്കറി കഴിക്കാതിരിക്കാനുള്ള യത്‌നം. അത് നിലനിർത്തണമെങ്കിൽ, കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ചില മുൻകരുതലുകളെടുക്കണം. 

മഴക്കാലം വരികയാണ്. ഇടവപ്പാതിയിൽ പച്ചക്കറിക്കൃഷി ബുദ്ധിമുട്ടാണെന്നാണ് ചിലരെങ്കിലും പറയാറ്. ഒന്നു മനസ്സുവച്ചാൽ ഇക്കാലം നമുക്ക് കൃഷിക്ക് അനുയോജ്യമാക്കാം. വെള്ളക്കെട്ട് ഉണ്ടാകാത്തതിനാൽ ടെറസ്സിലെ കൃഷിക്ക് അത്ര വലിയ പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല. പെരുമഴ നീണ്ടുനിൽക്കുകയാണെങ്കിൽ എന്തെങ്കിലും കൊണ്ട് മഴമറയുണ്ടാക്കിയാൽ നന്ന്. 
മഴക്കാലത്ത് പച്ചക്കറി കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1. കൃഷിത്തോട്ടത്തിന്റെ ചരിവ് കണക്കാക്കി, ചരിവിന് കുറുകെ 25 മീറ്റർ അകലത്തിൽ മൂന്നടി വീതിയിലും ഒന്നരയടി താഴ്ചയിലും ചാലുകളെടുത്ത് ആ മണ്ണ് കൊണ്ടുതന്നെ ബണ്ടുകൾ ശക്തമാക്കണം. നീർവാർച്ചയ്‍ക്കും മണ്ണ് സംരക്ഷണത്തിനും ഇത് സഹായിക്കും. 
2. മഴക്കാലകൃഷി തുടങ്ങുന്നതിനു മുന്പു തന്നെ മണ്ണ് പരിശോധിച്ച് പുളിരസം കൂടുതലാണെങ്കിൽ കുമ്മായം ഇടണം. സെന്റിന് മൂന്നോ നാലോ കിലോ വരെ കുമ്മായം ഉപയോഗിക്കേണ്ടി വരും. 
3. മഴക്കാലത്ത് ഒന്നരയടി ഉയർത്തിയ തടത്തിൽ വേണം കൃഷിചെയ്‌യാൻ. വെള്ളംകെട്ടി നിന്ന് ചെടി അഴുകിപ്പോകാതിരിക്കാനും വളം നഷ്ടപ്പെട്ട് പോകാതിരിക്കാനുമാണിത്. പാവൽ, പടവലം, പീച്ചിൽ, വഴുതന, മുളക്, തക്കാളി എന്നിവയുടെ തൈകൾ ചെറിയ പോളിത്തീൻ കൂടകളിലോ പ്രോ ട്രേകളിലോ തയ്‌യാറാക്കാം. ഇടവപ്പാതിയുടെ ശക്തി അല്പം കുറയുന്പോൾ ഒരു മാസം മൂപ്പുള്ള തൈകൾ വേരു പൊട്ടാതെ ഇളക്കിയെടുത്ത് തടത്തിൽ നടാം. 
4. പയർ, വെണ്ട മുതലായ പച്ചക്കറികൾ നിശ്ചിത അകലത്തിൽ നേരിട്ട് തന്നെ നടണം. മഴക്കാലത്ത് പൊതുവേ വളർച്ച കൂടുതലായതുകൊണ്ട് വേനൽക്കാല കൃഷിയെ അപേക്ഷിച്ച് രണ്ട് ചെടികൾ തമ്മിലുള്ള അകലം കൂടുതലായിരിക്കണം. അകലം കൂടുതലായാൽ കുമിൾരോഗങ്ങൾ പടരുന്നത് തടയാനുമാവും. 
5. തീരപ്രദേശത്തെ മണ്ണിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അവിടെ കൃഷി ചെയ്‌യുന്പോൾ മഴയ്‍ക്കു മുന്പു തന്നെ നിശ്ചിത അകലത്തിൽ മൂന്നടിയോളം ഉയരത്തിലുള്ള കൂനകളെടുക്കണം. മഴ പെയ്‌യുന്നതോടെ ഇതിലുള്ള ഉപ്പിന്റെ അംശം ഒലിച്ചു പൊയ്‌ക്കൊള്ളും. അതിനു ശേഷം കൂനയുടെ മുകൾ ഭാഗം തുറന്ന് ജൈവവളങ്ങൾ ചേർത്തതിനു ശേഷം പന്തലിൽ വളരുന്നതും അല്ലാത്തതുമായ പച്ചക്കറികൾ കൃഷി ചെയ്‌യാം. തീരപ്രദേശത്ത് മഴക്കാലത്ത് പീച്ചിലും പയറും നന്നായി കൃഷി ചെയ്‌യാം. 

No comments:

Post a Comment