തികച്ചും യാദൃച്ഛികമാണ് എല്ലാ കണ്ടുപിടിത്തങ്ങളും. ഇതുപോലെയായിരുന്നു വിശ്വപ്രസിദ്ധിനേടിയ ബോര്‍ഡോ മിശ്രിതം എന്ന കുമിള്‍നാശിനിയുടെ പിറവിയും. 1882ലായിരുന്നു അത്. യൂറോപ്പിലെ മുന്തിരിത്തോട്ടങ്ങളില്‍ 'ഡൗണി മില്‍ഡ്യൂ' എന്ന കുമിള്‍ബാധ തലപൊക്കിയകാലം. ബോര്‍ഡോ സര്‍വകലാശാലയിലെ ബോട്ടണി പ്രൊഫസറായ പിയര്‍ മാരി അലക്‌സിസ് മില്ലാര്‍ഡെറ്റ്, ബോര്‍ഡോമേഖലയിലെ മുന്തിരിവള്ളികളിലെ രോഗബാധ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി.
തോട്ടത്തിന്റെ റോഡിനോടുചേര്‍ന്ന് വളരുന്ന മുന്തിരിവള്ളികളില്‍ കുമിള്‍ബാധയില്ല എന്ന കാര്യം മില്ലാര്‍ഡെറ്റ് പ്രത്യേകം ശ്രദ്ധിച്ചു. റോഡിലൂടെ പോകുന്നവര്‍ മുന്തിരിപ്പഴങ്ങള്‍ പറിക്കാതിരിക്കാന്‍വേണ്ടി തുരിശും ചുണ്ണാമ്പും കലര്‍ത്തി ലായനിയാക്കി റോഡരികിലെ മുന്തിരിവള്ളികളില്‍ തളിച്ചിരുന്നു. ഇതാണ് ആ ഭാഗത്തെ വള്ളികളെ രോഗബാധയില്‍നിന്ന് സംരക്ഷിച്ചത്. ഈ കണ്ടെത്തല്‍ ഇതേരീതിയിലുള്ള മിശ്രിതം തളിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ മില്ലാര്‍ഡെറ്റിന് പ്രേരകമായി. മൂന്നുവര്‍ഷത്തെ തുടര്‍ച്ചയായ പഠനങ്ങളും പ്രായോഗിക നിരീക്ഷണങ്ങള്‍ക്കുംശേഷം മില്ലാര്‍ഡെറ്റ് തന്റെ കണ്ടെത്തല്‍ 1885ല്‍ പ്രസിദ്ധീകരിച്ചു. ഇങ്ങനെയായിരുന്നു കുമിള്‍രോഗസംഹാരിയായ ബോര്‍ഡോ മിശ്രിതത്തിന്റെ പിറവി. അന്നുതൊട്ടിന്നോളം ആഗോളതലത്തില്‍ത്തന്നെ ബോര്‍ഡോ മിശ്രിതത്തിനോളം പ്രചാരവും സാര്‍വജനീനതയും നേടിയ മറ്റ് കുമിള്‍നാശിനികള്‍ ഇല്ല എന്നുതന്നെ പറയാം.
മൂന്നുചേരുവകളാണ് ഈ മിശ്രിതത്തിന്റെ കാതല്‍ തുരിശ് (കോപ്പര്‍സള്‍ഫേറ്റ്), ചുണ്ണാമ്പ് (കാത്സ്യം ഹൈഡ്രോക്‌സൈഡ്), വെള്ളം. ചെമ്പുകലര്‍ന്ന സംയുക്തമായ തുരിശ് തളിച്ചുകഴിയുമ്പോഴേക്കും ചെടിയുടെ ഉപരിതലമാകെ ഒരു സംരക്ഷിതകവചം തീര്‍ക്കും. ഈ കവചം കടന്ന് കുമിളുകള്‍ക്ക് സസ്യശരീരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇതില്‍ത്തന്നെയുള്ള ചെമ്പിന്റെ അയോണുകളും സള്‍ഫറും പരസ്പരം പ്രവര്‍ത്തിച്ച് ഒരു സങ്കീര്‍ണപദാര്‍ഥമായിമാറി ചെടിയുടെ സസ്യരസത്തില്‍ പ്രവേശിക്കുകയും അവിടേക്ക് കടന്നുവരാനിടയുള്ള കുമിളിന്റെ പ്രവര്‍ത്തനശേഷിതന്നെ തടയുകയും ചെയ്യും.
ബഹുവിധ പ്രവര്‍ത്തനതലങ്ങളിലൂടെ കുമിളിനെ നിര്‍വീര്യമാക്കാന്‍ കഴിവുള്ളതിനാല്‍ കുമിളുകള്‍ക്ക് ബോര്‍ഡോ മിശ്രിതത്തോട് പ്രതിരോധം തീര്‍ക്കുക എന്നത് അത്ര എളുപ്പമല്ല. ഇതൊക്കെയാണ് ബോര്‍ഡോ മിശ്രിതത്തെ ഇന്നും കുമിളുകളുടെ അന്തകനായി നിലനിര്‍ത്തിവരുന്ന രഹസ്യം. ഉപയോഗിക്കുന്ന തുരിശിന്റെയും ചുണ്ണാമ്പിന്റെയും പരിശുദ്ധിയും തയ്യാറാക്കുന്ന രീതിയും ആശ്രയിച്ചാണ് മിശ്രിതത്തിന്റെ വീര്യം.

നിര്‍മാണരീതി
കര്‍ഷകര്‍ക്ക് ബോര്‍ഡോ മിശ്രിതം അനായാസം തയ്യാറാക്കാം. ഒരു കിലോ തുരിശ് 50 ലിറ്റര്‍ വെള്ളത്തില്‍ ഒരു മണ്‍പാത്രത്തിലോ പ്ലാസ്റ്റിക് ബക്കറ്റിലോ ലയിപ്പിക്കുക. ഒരുകിലോ ചുണ്ണാമ്പ് 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിക്കുക. തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് സാവകാശം ഒഴിച്ച് ഇളക്കുക.
ഒരു സ്റ്റീല്‍കത്തി മിശ്രിതത്തില്‍ മുക്കി ചെമ്പിന്റെ അംശം കൂടുതലാണോ എന്ന് മനസ്സിലാക്കുക. അങ്ങനെയായാല്‍ ചുണ്ണാമ്പുലായനി ചേര്‍ത്ത് ഈ അളവ് ക്രമപ്പെടുത്തുക.
തയ്യാറാക്കിയയുടന്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍, 50100 ഗ്രാം പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് മിശ്രിതം കുറച്ചുദിവസംകൂടെ സൂക്ഷിക്കാം.
മഴയും വെയിലും മാറിമാറിവരുന്നതുനിമിത്തം കുമിള്‍രോഗങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ അന്തരീക്ഷമുള്ള കേരളത്തില്‍ നമ്മുടെ ഒട്ടുമിക്ക പ്രധാന വിളകളുടെയെല്ലാം രക്ഷകനാണ് ബോര്‍ഡോ മിശ്രിതം.
തെങ്ങ്, റബ്ബര്‍, കമുക്, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പു, കറുവ, സര്‍വസുഗന്ധി, കുടമ്പുളി, കൊക്കോ, കാപ്പി, കൈതച്ചക്ക തുടങ്ങി നമ്മുടെ വിളകള്‍ക്ക് കുമിള്‍രോഗങ്ങളില്‍നിന്ന് ശാശ്വത രക്ഷനേടാന്‍ ബോര്‍ഡോമിശ്രിതം ഒരു പടച്ചട്ടയാണ്.

No comments:
Post a Comment