സാദാരണ ഇഞ്ചി നടുന്നത് മെയ് മാസത്തോടെ ആണ്. നന്നായി മണ്ണിളക്കി, അല്പം പൊക്കി തടമെടുത്ത്, ഒരു തടത്തില്‍ പത്തോ പതിനഞ്ചോ കുഴികളെടുത്തു, ആ കുഴികളില്‍ ചാണകപൊടി, എല്ല്പൊടി, വേപ്പിന്‍പിണ്ണാക്ക്( അല്പം) മിക്സ് നിറച്ച് അതിനു മുകളില്‍ മുളവന്ന ഇടത്തരം ഇഞ്ചി വിത്ത് പതിപ്പിച്ചു വച്ച് അല്പം മണ്ണ് മുകളില്‍ ഇട്ട്, നന്നായി പച്ചിലയും ഇടുന്നു. വളര്‍ന്നു വരുന്നഅനുസരിച്ച് പച്ച ചാണകം കലക്കി ഒഴിക്കുന്നു. ഈ സമയത്ത്, ചുള്ളികമ്പുകള്‍ എടുത്തുമാറ്റി വരമ്പേടുത്തു പച്ചചാണകം കട്ടിയില്‍ കലക്കി ഒഴിച്ച് ( എല്ലുപൊടി, കടലപിണ്ണാക്ക് എന്നിവയും വേണമെങ്ങില്‍ഇടാം) അല്പം മണ്ണുംകൂടി ഇട്ടുകൊടുത്ത്, ഒന്നുകൂടി പച്ചിലചവര്‍ ഇട്ടുകൊടുക്കാം.മാസത്തില്‍ ഒന്ന് വീതം എന്ന കണക്കില്‍ പച്ചചാണകം കലക്കി ഒഴിക്കാം. ഒക്ടോബര്‍ നവംബര്‍ ഒക്കെ ആകുമ്പോഴേക്ക് കറിക്ക് എടുക്കാം. എന്നാല്‍ ജനുവരി ആയിട്ടെ (മണ്ണ് നല്ലത്പോലെ ഉണങ്ങിയിട്ട്) അടുത്ത വിത്തിനുള്ള ഇഞ്ചി പറിക്കുകയുള്ളൂ. അതില്‍ നിന്ന് നല്ല ഇഞ്ചി എടുത്ത് മണ്ണുകളഞ്ഞു വേരും പറിച്ചു ചാണകവെള്ളത്തില്‍ മുക്കി സൂക്ഷിക്കുന്നു. (ഇഞ്ചിതടത്തില്‍ വെള്ളം നിന്നാല്‍ ഇഞ്ചി ചീഞ്ഞു പോകും)

No comments:
Post a Comment