കൃത്യതാ കൃഷിയും കണികാ ജലസേചനവുമെല്ലാം (ഡ്രിപ് ഇറിഗേഷന്‍) വലിയ കൃഷിയിടങ്ങളില്‍ മാത്രം നടക്കുന്നതാണെന്ന ധാരണ ഇനി തിരുത്താം. കുറഞ്ഞ ചെലവില്‍ ടെറസിലും ഇനി കൃത്യതാ കൃഷി നടത്താം. കൃത്യതാ കൃഷി രംഗത്തെ അതികായരില്‍ പ്രമുഖ സ്ഥാനമുള്ള ജെയിന്‍ ഇറിഗേഷനാണ് ടെറസ് ഗാര്‍ഡനായുള്ള മൈക്രോ ഇറിഗേഷന്‍ കിറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. വേനല്‍ക്കാലത്തും ടെറസ് ഗാര്‍ഡനുകള്‍ പച്ചപിടിപ്പിക്കാന്‍ ഇതുപയോഗിക്കാം. 1250 രൂപയാണ് കിറ്റിന്റെ വില. ആവശ്യമുള്ളവര്‍ക്ക് സ്ഥലത്തെത്തിച്ചു കൊടുക്കും. റെഡി ടു യൂസ് കിറ്റായതിനാല്‍ വീട്ടുകാര്‍ക്കു തന്നെ ഇതു ഫിറ്റ് ചെയ്യാം. 60 ഗ്രോ ബാഗുകളില്‍ കണികാ ജലസേചനം നടത്തത്തക്ക രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. 16 എംഎം ഫിറ്റര്‍, 60 ഡ്രിപ്പ് എമിറ്റേഴ്‌സ്, 16 എംഎം മെയ്ന്‍ ലൂബ്-15 മീറ്റര്‍, പോളി കണക്ടര്‍ എന്നിവയടങ്ങുന്നതാണ് ജെയിന്‍ മൈക്രോ ഇറിഗേഷന്‍ കിറ്റ്. ഇതുപയോഗിച്ച് ജലസേചനസൗകര്യമൊരുക്കാന്‍ ഉപഭോക്താവ് ആകെ ചെയ്യേണ്ടത് ഒരു വാട്ടര്‍ടാങ്കു വാങ്ങി രണ്ടു മീറ്റര്‍ പൊക്കത്തില്‍ ടെറസില്‍ തന്നെ വയ്ക്കുക എന്നതു മാത്രം. ഇതിലേക്ക് ഇറിഗേഷന്‍ കിറ്റ് ഘടിപ്പിക്കാം. തനിയെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്ലംബറുടെ സഹായം തേടിയാല്‍ മതി. ടൈമര്‍കൊടുത്ത് ഓട്ടോമേഷന്‍ ചെയ്താല്‍ കൃത്യസമയത്ത് ജലം ചെടികള്‍ക്കു ലഭ്യമാകും. ആളു വീട്ടിലില്ലെങ്കിലും ജലസേചനം തടസപ്പെടില്ലെന്നു സാരം. ടൈമര്‍കൊടുത്ത് ഓട്ടോമേഷന്‍ ചെയ്യുന്നതിന് പ്രത്യേക ചെലവു വരും. 60 ഗ്രോബാഗുകള്‍ നിരയായി വച്ച് മെയിന്‍ ലൂബില്‍ നിന്ന് പൈപ്പുകള്‍ ചെടികളുടെ ചുവട്ടിലെത്തിക്കാം. ടൈമറുണ്ടെങ്കില്‍ ഇതില്‍ സെറ്റുചെയ്തിരിക്കുന്ന സമയത്ത് തനിയേ മോട്ടര്‍ പ്രവര്‍ത്തിച്ച് ചെടികള്‍ക്കു ജലം ലഭ്യമാകും. 6000 ത്തോളം രൂപ അധികം മുടക്കിയാല്‍ ഈ സംവിധാനവും വീടുകളില്‍ പ്രാവര്‍ത്തികമാക്കാം.

No comments:
Post a Comment