ഒരു കൃഷി വിശേഷം...
ചി(തത്തിൽ കാണുന്നത് മുളപൊട്ടിവരുന്ന ഇന്ചി കൃഷിയാണ്...കൂടെ വളരുന്നത് പയർ... എന്തുകൊണ്ടാണ് ഇങനെ ഒരു കോംമ്പിനേഷൻ എന്ന് സംശയിക്കേണ്ട... ഇതു പണ്ടുകാലങ്ങളിൽ നിലനിന്നിരുന്ന ഒരു കൃഷിരീതിയാണ്.... കൃഷിയിടങ്ങളിൽ പയർ വിതയ്ക്കുന്നതിന്ടെ ഗുണംഎന്താണെന്നോ....? എല്ലാ സസ്യ-വൃക്ഷ ജാലങ്ങളുടെയും വളർച്ചയ്ക്ക് കാരണമായ (പകാശസംശ്ളേഷണത്തിനു (ഇലകൾ ആഹാരം പാകം ചെയുനത്) അത്യന്താപേക്ഷിതമായ നൈ(ടജന്ടെ കലവറ ആണ് പയർ...... പയറിന്ടെ വേരുകളിൽ കാണുന്ന മുഴകളിലാണ് നൈ(ടജൻ സംഭരിച്ചിരിക്കുന്നത്....പച്ചകറികളുടെയും മറ്റു കൃഷികളടുയും പൂർണ്ണ വളർച്ചയെത്താത്ത ഇലകളിൽ മഞ്ഞ നിറംബാധിച്ച് ചെടി നശിക്കുനതിന്ടെ ഒരു കാരണം നൈ(ടജന്ടെ അഭാവം ആണ്.... ചില തെങ്ങിന്ടെ ഇലകളിൽ നോക്കിയാൽ മഞ്ഞളിപ്പ് രോഗം വ്യക്തമായി മനസിലാക്കൻ പറ്റും... ഇതിനു ഉത്തമ പരിഹാരമാണ് പയർ വിതയ്ക്കുനത്....വൻപയർ ആണ് അനുയോജ്യം.... തെങ്ങിന്ടെ മഞളിപ്പ് തടയുനതിനായി കേരഫെഡ് പയർവിത്ത് സൗജന്യമായി വിതരണം നടത്തുകയും തെങിന്ടെ തടത്തിൽ പയർ വളർത്തൽ പ്റോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു... മറ്റൊരു ഉപയോഗം പയറിന്ടെ തളിരിലകൾ തോരൻ വെക്കാം...വളരെ രുചികരവും പോഷകമൂല്യം ഏറിയതുമാണ്...വളളി വീശികഴിയുബോൾ പയർ വേരോടെ പറിച്ച് സസ്യതിന്ടെ ചുവട്ടിൽതന്നെ അഴുകാൻ അനുവദിക്കുക....ഈ സമയംമുതലാണ് പയർചെടി നമ്മുടെ കൃഷിക്ക് കൂടുതൽ വളമായി തീരുന്നത്....നമ്മൾ കൊടുക്കുന്ന വളങളിൽ നിന്നു വ്യത്യസ്തമായി ദീർഘകാലത്തേക്ക് സസ്യങൾക്ക് കരുത്തുറ്റ വളർച്ചയും മികച്ച വിളവും ലഭിക്കാൻ ഒരു കാരണമാകുന്നു എന്നതാണ് ഈ രീതിയുടെ (പത്യേകത.......!

No comments:
Post a Comment