Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Friday, July 31, 2015

വിത്ത് ശേഖരണം

വിത്ത് ശേഖരണം.

തക്കാളി

  നന്നായി പഴുത്ത കായകള്‍ പറിച്ച് വെള്ളത്തില്‍ ഇട്ട് നന്നായി ഞെരടി വിത്ത് മാറ്റിയെടുക്കാം.

വെണ്ട;

 

നന്നായി മൂത്ത കായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ വേര്‍തിരിച്ച് എടുക്കാം.

പയര്‍

 ;മൂത്ത് ഉണങ്ങിയ കായകള്‍ പറിച്ച് കൈകൊണ്ട് തിരുമ്മി വിത്തുകള്‍ മാറ്റാം.

ചീര

 ;മൂത്ത ചെടികള്‍ ചുവടെ വെട്ടി പ്ലാസ്റ്റിക്ഷീറ്റുകളില്‍ വെച്ച് ഉണക്കിയശേഷം ചെടികള്‍ കുടഞ്ഞ്‌ ഷീറ്റിലേക്ക് വിത്തുകള്‍ ഇടാം.ആവശ്യത്തിനു ഉണക്ക് ആയാല്‍ എടുത്തു സൂക്ഷിച്ച് വെയ്ക്കാം. 

വഴുതന

 ചെടിയില്‍ നിന്ന് മൂത്ത് പഴുത്ത കായകള്‍ പറിച്ച് പല കക്ഷ്ണങ്ങള്‍ ആയി മുറിച്ച് വെള്ളത്തില്‍ ഇട്ട് അഴുകുമ്പോള്‍ വിത്ത് മാറ്റാം.

മുളക്;

 പഴുത്തകായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ ശേഖരിക്കാം.

പാവല്‍,പടവലം

 വിളഞ്ഞുപാകമായി പഴുത്ത കായകള്‍ പറിച്ച് ഉള്ളിലുള്ള വിത്തുകള്‍ മാംസളഭാഗത്തോടെ എടുത്ത് വെള്ളത്തില്‍ ഇട്ടു ഉലച്ച് കഴുകി വിത്തുകള്‍ വേര്‍തിരിക്കാം.

വിത്ത്ശേഖരണത്തിലെ ചില നാട്ടറിവുകള്‍;

 

വിത്ത് ശേഖരിക്കേണ്ട കായകളുടെ നീളത്തെ കൃത്യം മൂന്ന് ഭാഗങ്ങളായി തിരിക്കണം.ഞെടുപ്പിന്റെ ഭാഗം,നടുഭാഗം,തലഭാഗം എന്നിങ്ങനെ.ഇതില്‍ നടുഭാഗത്തുള്ള വിത്തുകള്‍ ആണത്രേ നടാന്‍ നല്ലത്.ആ വിത്തുകള്‍ മുളച്ച് തരുന്ന കായകള്‍ നീളവും വണ്ണവും ഉള്ളവ ആയിരിക്കും അത്രേ.എന്നാല്‍ ഞെടുപ്പ് ഭാഗത്തെ വിത്തുകള്‍ തരുന്ന കായകള്‍ വണ്ണം കൂടി നീളം കുറഞ്ഞവ ആയിരിക്കും.തലഭാഗത്തെ വിത്തുകള്‍ തരുന്നവയാവട്ടെ നീളം കൂടി വണ്ണം കുറഞ്ഞ കായകള്‍ ആവും.ശേഖരിക്കുന്ന വിത്തുകള്‍ നല്ലവേയിളില്‍ ഉണക്കരുത്,രാവിലെ പതിനൊന്നിനു മുമ്പുള്ളതും ഉച്ചക്ക് മൂന്നിന് ശേഷമുള്ളതും ആയ വെയില്‍ ആണ് ഉചിതം.

 

ഉണങ്ങിയ വിത്തുകള്‍ ചാരംതേച്ച് പുക കൊള്ളുന്ന രീതിയില്‍ സൂക്ഷിക്കുകയും വേണമത്രേ.. നന്ദ കുമാര്‍. 

ജൈവ കളനാശിനി.——————രാസ കളനാശിനിക്കു ബദലായിശ്രീ.നരേന്ദ്രനാഥ്എന്നജൈവകർഷകൻ,കൊല്ലം ,ഒരുജൈവ കളനാശിനി വികസിപ്പിച്ചെടുത്ത് അഭിനന്ദനീയമായ ഒരുനേട്ടം കൈവരിച്ചിരിയ്കുന്നു.ഇതിന് ആവശ്യമായ സാധനങ്ങൾമൂന്നു കിലോ നീറ്റുകക്ക പൊടിച്ചത്,നാലുകിലോ പരലുപ്പ്,രണ്ടു ലിറ്റർ വേപ്പെണ്ണ,മൂന്നു ലിറ്റർ ഗോമൂത്രം ,പത്തു ലിറ്റർ വെള്ളം എന്നിവയാണ്.മൂന്ന് കിലോ നീറ്റുകക്ക പൊടിച്ചത് പത്തു ലിറ്റർ വെള്ളത്തിൽ നന്നായി ഇളക്കി പത്തു മണിക്കൂർ വയ്കുക ,ഇതിൽനാലുകിലോപരലുപ്പും,ഗോമൂത്രംവുംഇളക്കിച്ചേർക്കണം.ഇതിലേയ്ക് വേപ്പെണ്ണ ഒഴിച്ചു നന്നായി ഇളക്കി ഒരു മണിക്കൂർ വയ്കുക.തുടർന്ന്,മുകളിലടിയുന്ന പതഅരിപ്പ ഉപയോഗിച്ച് കോരിമാറ്റുകയുംമിശ്രിതം തുണിയുപയോഗിച്ച് അരിയ്കുകയും വേണം .അരിച്ച മിശ്രിതം സ്‌പ്രെയറിൽ നിറച്ച് കളകളുടെ ഇലകളിലും തണ്ടിലും വീഴത്തക്കവണ്ണം തളിക്കുക .ഒരു മണിക്കൂർ എന്കിലും വെയിലേൽക്കുന്ന വിധത്തിലാണ്തളിക്കേണ്ടത്.രണ്ടു മണിക്കൂർ കൊണ്ടുതന്നെ കളകൾ വാടും.നാലുദിവസം കൊണ്ട് കരിയുകയും ചെയ്യും. .. രാജഗോപാല്‍ 

പച്ചക്കറി ഇലകള്‍ കീടങ്ങള്‍ തിന്നു നശിപ്പിക്കുമ്പോള്‍ അവയെ ഒഴിവാക്കാന്‍  ഒരു പാക്കെറ്റ് ചാർമിനാർ സിഗരറ്റ് വാങ്ങി 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചാറി അതിൽ നിന്നും അര ലിറ്റർ എടുത്തു 2 ലിറ്റർ സോപ്പുവള്ളം മിശ്രിതം ഇലയിൽ തളിച്ച് കൊടുക്കുക….

No comments:

Post a Comment