വർഷത്തിൽ ആദ്യത്തെ ആറുമാസം ചക്കയും മാങ്ങയും അടുത്ത ഭാഗം താളും തകരയും സന്പന്നമാക്കിയിരുന്ന ഭക്ഷ്യസംസ്‌കൃതി നമുക്കുണ്ടായിരുന്നു. ഇന്ന് ജൈവ പച്ചക്കറിയൊരുക്കുക എന്ന 'സാഹസിക കൃത്യ'ത്തിനിടയിൽ ഇവയൊക്കെ നാം സൗകര്യപൂർവം മറന്നു.
നമ്മുടെ ഏത് സ്ഥലത്തും തഴച്ചുവളരുന്ന, പലപ്പോഴും നാം കളയെന്ന് വിളിക്കുന്ന ഇലക്കറിയാണ് തകര. മറ്റേതൊരു പച്ചക്കറിയെക്കാളും ഇരുന്പും വിറ്റാമിൻ 'എ'യും അടങ്ങിയതാണ് തകരയില. ആദിവാസികളുടെ ഭക്ഷണത്തിലെ പ്രധാന വിഭവമാണിത്. യാതൊരു പരിചരണവുമില്ലെങ്കിലും മഴക്കാലവിളയായി തകർക്കുന്നവനാണ് തകര. മഴയ്‍ക്കുശേഷം നവംബർഡിസംബറോഡുകൂടി പൂവിടും. കീടരോഗങ്ങൾ തകരയുടെ ഏഴയലത്ത് അടുക്കില്ല. മറ്റ് പച്ചക്കറികൾക്ക് തകരയിലച്ചാറ് ജൈവകീടനാശിനിയാക്കാം.
തകരവിത്തിന് വർഷങ്ങളോളം മണ്ണിൽ സുഖസുഷുപ്തിയിലമരുന്നതിനുള്ള കഴിവുണ്ട്. നേർത്ത മഴമതി വിത്ത് ഉറക്കം മതിയാക്കി മുളച്ചുവരും.
സമുദ്രനിരപ്പിൽനിന്നും 1,800 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽവരെ തകരയ്‍ക്ക് വളരാൻ കഴിയുന്നു. അഫ്ഗാനിസ്താനിലും പാകിസ്താനിലും ഇന്ത്യയിലുമാണ് തകര വ്യാപകമായി കണ്ടുവരുന്നത്.
വിത്തുമുതൽ വേരുവരെ പച്ചമരുന്നായി ഉപയോഗിക്കുന്ന ചെടിയാണ് തകര. വിത്തും ഇലയും അലർജിയുൾപ്പെടെയുള്ള ത്വഗ്‌രോഗങ്ങളുടെ നാട്ടുചികിത്സയിൽ ഉപയോഗിക്കുന്നു. രക്തശുദ്ധിക്കും പൈൽസിന്റെയും ആമാശയ സംബന്ധമായ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ് തകര. കരൾരോഗത്തെ തടയാനും കൊളസ്‌ട്രോളിനെ നിലയ്‍ക്കുനിർത്താനും തകരയ്‍ക്ക് കഴിയും.
തകരച്ചായ കൊറിയയിൽ പ്രശസ്തമാണ്. പയർവർഗത്തിൽപ്പെട്ട തകരയുടെ വിത്ത് വറുത്തുപൊടിച്ചു തയ്‌യാറാക്കുന്ന കാപ്പിയാണ് ചൈനക്കാർക്ക് പ്രിയം.
Go back to nature.. harvest your own vegetables .. kill cancer.
Featured Post
മണ്ണറിഞ്ഞ് കൃഷി ചെയ്യുക
മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...
Monday, July 20, 2015
തകരയെ മറക്കരുതെ
Subscribe to:
Post Comments (Atom)
No comments:
Post a Comment