1) ഗ്രോ ബാഗ്.
ഇന്ന് വ്യാപകമായ ടെറസ് കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപാധിയാണ് ഗ്രോ ബാഗുകള് .വിവിധ അളവുകളില് ലഭ്യമാണ് എന്നിരുന്നാലും ഐഡിയല് സൈസ് എന്ന് പറയാവുന്നത് 40x24x24 സൈസില് ലഭ്യമായ ഗ്രോ ബാഗ് ആണ്. ഇതിനു കാരണം എല്ലാത്തരം വിളകളും, മിനി സെറ്റ് ചേനയും അടക്കം കൃഷിചെയ്യാനും, തൈകള് പാകി കിളിര്പ്പിക്കാനും പറ്റിയ അളവാണ് ഇത് എന്നതിനാലാണ്.
2) മിശ്രിതം തയാറാക്കല്.
ഗ്രോ ബാഗ് അല്ലെങ്കില് ചാക്ക്, സഞ്ചി, ടയര്, ചെടിചട്ടികള് തുടങ്ങിയവയില് എല്ലാം കൃഷിചെയ്യാം . ഇവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന നടീല് മിശ്രിതം തയാറാക്കുന്ന വിധം ആണ് ഇനി പറയുന്നത്.
നന്നായി കിളച്ചു കട്ടകള് ഉടച്ചു എടുത്ത മണ്ണ് തുറസായ സ്ഥലത്ത് ഇടുക. അതില് നിന്നും കല്ലും കട്ടകളും നീക്കം ചെയ്യുക. ഈ മണ്ണിലേക്ക് (പത്തു ഗ്രോ ബാഗ് നിറയ്ക്കാനുള്ള മണ്ണിലേക്ക്) 500ഗ്രാം കുമ്മായം അല്ലെങ്കില് 250ഗ്രാം ഡോളമൈറ്റ് ചേര്ത്തു നന്നായി കൂട്ടിയിളക്കി വെയില് കൊള്ളിക്കുക. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള് ഇതിലേക്ക് മണ്ണിനു തുല്യ അളവില് ചകിരിചോര് കമ്പോസ്റ്റോ, മണലോ ചേര്ക്കാം മണലും ചകിരിചോര് കമ്പോസ്റ്റും മണ്ണ് കട്ടകെട്ടുന്നത് തടയും. ചകരിചോര് ആവട്ടെ ജലാംശം കൂടുതലായി സംരക്ഷിക്കും. ഇത് രണ്ടു ദിവസം കൂടി വെയില് കായുന്നത് നല്ലതാണ്. ഈ മിശ്രിതത്തിലേക്ക് ഒരുകിലോ വേപ്പിന് പിണ്ണാക്ക് ചേര്ത്തിളക്കുക. മിശ്രിതം തയാറായി. മണല് നിര്ബന്ധം അല്ല കേട്ടോ ലഭ്യമാണ് എങ്കില് ഉപയോഗിക്കാം എന്ന് മാത്രം. അല്ലാത്തപക്ഷം കൊക്കോ പീറ്റ് പോലെയുള്ളവ ഇന്ന് മാര്ക്കറ്റില് ലഭ്യമാണ്. അവ ഉപയോഗിക്കാം.
3) ഗ്രോ ബാഗില് മിശ്രിതം നിറയ്ക്കുന്ന വിധം
ഗ്രോ ബാഗ് സാവധാനം നിവര്ക്കുക, ഉള്ളിലേക്ക് കൈ കടത്തി അതിന്റെ വശങ്ങള് ഉള്ളിലേക്ക് മടക്കുക
4) അപ്പോള് ഗ്രോ ബാഗ് സ്ക്വയര് ഷേപ്പ് ആവും ... ഇത് നിരപ്പുള്ള തറയില് വച്ച ശേഷം അതിലേക്കു മുകളില് തയാറാക്കിയ മിശ്രിതം സാവധാനം നിറയ്ക്കുക
5) മിശ്രിതം സാവധാനം നിറയ്ക്കുക
6) മൂന്നിഞ്ച് കനത്തില് മണ്ണ് ഇട്ടശേഷം ഗ്രോബാഗ് ന്റെ വശങ്ങളില് കൈകൊണ്ടു അമര്ത്തി മണ്ണ് പാക് ചെയ്യുക. അപ്പോള് ഗ്രോ ബാഗ് റൌണ്ട് ഷേപ്പ് ആവും
7) ഇതില് കുറച്ചു ഇഷ്ടിക മുറികളോ, ഓടിന്റെ കഷണമോ, പൊട്ടിയ ചെടിചട്ടി മുറികളോ ഇടാം. ഇത് ജലാംശം സംഭരിക്കുന്നതിന് സഹായിക്കും. മണ്ണിനു മുകളില് ആയതിനാല് ഗ്രോ ബാഗ് കീറുകയും ഇല്ല
8) തുടര്ന്ന് ഗ്രോ ബാഗ് ന്റെ 60% ഭാഗം മണ്ണ് നിറയ്ക്കുക. സാവധാനം വശങ്ങളില് പിടിച്ചു ഉയര്ത്തിയ ശേഷം നിലത്തു ചെറുതായി ഇടിച്ചു വച്ചാല് മണ്ണ് നന്നായി സെറ്റ് ആവും
9) ഗ്രോ ബാഗിന്റെ അവശേഷിക്കുന്ന ഭാഗത്തില് പകുതി പുറത്ത്തെക്ക് മടക്കി വയ്ക്കുക. ചെടികള് നട്ട ശേഷം വീട്ടിലെ അടുക്കലമാലിന്യങ്ങള് ഇതില് ഇടാവുന്നതും ലേശം മണ്ണ് ഇവയുടെ മുകളിലേക്ക് ഇട്ടു കൊടുക്കാവുന്നതുമാണ്. അപ്പോള് അല്പ്പാല്പ്പമായി മടക്കി വച്ചിരിക്കുന്ന ഭാഗം നിവര്ത്തി കൊടുക്കാവുന്നതാണ്
10) അപ്പോള് നിറഞ്ഞ ഗ്രോ ബാഗുകള് റെഡി ആയി .... ഇനി കൃഷി തുടങ്ങിയാലോ?? ഒരു ഗ്രോ ബാഗിലേക്കു 20ഗ്രാം സ്യൂഡോമോണാസ് ഇടുന്നതും നന്നാണ്

No comments:
Post a Comment