കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം എന്താണ്`? മറ്റുള്ള ഇലകൾക്കൊന്നും ഇല്ലാത്ത ഈ പ്രത്യേകത എന്ത് കൊണ്ടാണ് മുരിങ്ങയിലക്ക് മാത്രം ബാധകം ????
പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെ കരയിലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ . അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയും ചെയ്യും. എന്നാൽ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്ക്കൊള്ളാൻ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോൾ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാൻ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ ഇല മുഴുവൻ വിഷമയമായി മാറുന്നു. ഈ വിഷം ഇലയിൽ ഉള്ളത് കൊണ്ടാണ് കർക്കിടകത്തിൽ കഴിക്കാൻ സാധിക്കാത്തത്..
( കിണറിലേക്ക് ഊറി വരുന്ന വിഷത്തെ എല്ലാം വലിച്ചെടുത്ത് കിണറ്റിലെ വെള്ളത്തെ ശുദ്ധീകരിക്കാൻ സാധിച്ചിരുന്നത് കൊണ്ടാണ് കിണറ്റിനരികിൽ പണ്ട് മുരിങ്ങ വച്ചു പിടിപ്പിച്ചിരുന്നത്)

No comments:
Post a Comment