Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Monday, July 20, 2015

പയർ എങ്ങനെ കൃഷി ചെയ്യാം ?

.പയര്‍ [long beans]മലയാളികള്‍ ഏറ്റവും ഇസ്ടപെടുന്ന ഒരു പച്ച കറി ആണ് പയര്‍ . ഇത് നന്നായി ചെയ്‌താല്‍ വിത്തിട്ടു 40 ദിവസത്തിനുള്ളില്‍ പൂവ് വിരിയും ഇപ്പോള്‍ നാട്ടില്‍ ഉള്ള ഇനങ്ങളാണ് 18 മണിയന്‍ /24മണിയന്‍ [മീടര്‍ പയര്‍] ഇത് അടമഴ കഴിഞ്ഞു ചെയ്യുന്നതാനുത്തമം നന്നായി സൂര്യ പ്രകാശം കിട്ടുന്നിടത് ചെയ്യുന്നതാണ് നല്ലത് . മുകളില്‍ ചൂടും താഴെ വെള്ളവും കിട്ടിയാല്‍. ഒരു മൂട്ടില്‍ 3 തൈ ഉണ്ടാകണം . 100മൂട് പയര്‍ ഇടാന്‍ 1600 ചതുരശ്ര അടി സ്ഥലം മതി [3.68 CENTS] ചെയ് വന . 2 അടി വട്ടത്തില്‍ ഒന്നര അടി താഴ്ചയില്‍ കുഴി എടുക്കുക . അതില്‍ അടിയില്‍ 2 ഇഞ്ച് കനത്തില്‍ പച്ച വാഴ പോള നിരത്തുക മുകളില്‍ 4 ഇഞ്ച് കനത്തില്‍ ഉണങ്ങിയ കരിയില നിരത്തുക .മുകളില്‍4 ഇഞ്ച് കനത്തില്‍ ഉണക്ക ചാണകം ചാരം 2;1 അനുപാതത്തില്‍ മിക്സ്‌ ചെയ്തു നിരത്തുക [ ചാരം ഇല ചാരം വേണം തടി ചാരം കൊള്ളില്ല] അതിനു മുകളില്‍ 2 ഇഞ്ച് കനത്തില്‍ മണ്ണ് ഇട്ടു മൂടിയതിന് ശേഷം 4 ഇഞ്ച് കനത്തില്‍ എല്ലുപൊടിയും മണ്ണും കൂടി കൂട്ടി കലര്‍ത്തി നിരക്കുക ഇപ്പോള്‍ കുഴി 16 ഇഞ്ച് മൂടി കഴിഞ്ഞു ബാക്കി 2 ഇഞ്ച് കുഴിയായിട്ടു തന്നെ വേണം വെള്ളം ഒഴിക്കാന്‍ [വെള്ളം കെട്ടി കിടക്കാന്‍ സാദ്യത ഉണ്ടേല്‍ ചെറിയ ചാല്‍ കീറി വെള്ളം ഒഴിച്ച് വിടണം ]ശേഷം ഒരു തടത്തില്‍ 5 എന്നാ വീതം വിത്തുകള്‍ അകത്തി ഒരിഞ്ചു താഴ്ത്തി കുഴിച്ചിടുക . മുകളില്‍ അല്പം ചാരം വേപ്പിന്‍ പിണ്ണാക്ക് പൊടി തൂകിയാല്‍ ഉറുമ്പ് കീടം ശല്യം വിതിനുണ്ടാകില്ല . കിളിര്‍ത്തു വരുന്ന തൈ കളില്‍ ഗുണമുള്ള 3 എണ്ണം നിര്‍ത്തിയിട്ടു ആദ്യം 4 ഇല വരുന്ന 3 എണ്ണം ] ബാക്കി പറിച്ചു മാറ്റുക . നട്ട് 15 ദിവസ്സം ആകുമ്പോള്‍ പയര്‍ താങ്ങില്‍ കേറും. (ഇടവളമായി ചാണകം, വെപ്പിൻ പിണ്ണാക്ക്, പച്ചക്കറി വെസ്റ്റ്, ) ആവശ്യത്തിന് ഉപയോഗിക്കുക . . കീട പ്രതിരോധത്തിന് 100 ഗ്രാം കാ‍ന്താരി മുളക് .സമം വെ |ളുത്തുള്ളി .അരച്ച് തരി ഇല്ലാത് നന്നായി 2 ലിടര്‍ വെള്ളത്തില്‍ കലക്കി 4 ദിവസ്സം ടൂ 7 ദിവസത്തിനുള്ളില്‍ തളിക്കുക .കീടങ്ങളെ അകത്തി നിര്‍ത്താം...(Tips.. പയർ കായ്ക്കാൻ തുടങ്ങുമ്പോൾ കായീച്ചകളെ പ്രതിരോധിക്കാൻ വേണ്ടി കായീച്ച കെണി കെട്ടി തൂക്കുക .. ഉറുമ്പിൻ്റെ ശല്യം ഉണ്ടാകാതിരിക്കാൻ നീറിനെ കയറ്റി വിടുക , ഒരു പയറും കേടായി പോകില്ല ...)

1 comment:

  1. Carret കൃഷി വിശദമാക്കാമോ

    ReplyDelete