Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Thursday, July 16, 2015

കുറ്റി കുരുമുളക് കൃഷി




കുറ്റി കുരുമുളക് കൃഷി ...(. കുരുമുളക് തെക്കൻ)
കുരുമുളകിന്റെ പുതിയ ഇനമാണ് - പെപ്പര്‍ തെക്കന്‍ (പടം ചുവട്ടില്‍) സാധാരണ കുരുമുളകിനങ്ങളില്‍ ഒരു തിരിയില്‍ 50-70 മണികള്‍ പിടിക്കുമ്പോള്‍ തെക്കന്‍ കുരുമുളകില്‍ ഒരു തിരിയിലും ശാഖകളിലുമായി 1000 മണി വരെ കാണുന്നു
സാധാരണ കുരുമുളക് 33% ഉണങ്ങിയ കുരുമുളക് ലഭിക്കുമ്പോള്‍ തെക്കന്‍ കുരുമുളക് 44% ഉണങ്ങിയ മുളക് നല്കുന്നു... (കടപ്പാട് ... Rejoy George) കുറ്റികുരുമുളക്‌ (ബുഷ്‌ പെപ്പർ)
താങ്ങ്‌ വൃക്ഷങ്ങളുടേ സഹായമില്ലാതേ അധികം പടരാതേ ഒതുങ്ങി നല്ല വിളവ്‌ തരുന്ന കൃഷി രീതി ആണ്‌ ഇത്‌.
കുറ്റികുരുമുളക്‌ തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്‌ വള്ളികുരുമുളകിന്റെ തന്നെ വശങ്ങളിലേയ്ക്ക്‌ വളരുന്ന ശിഖരങ്ങൾ ആണ്‌. 
(കുരുമുളകൂചെടിയുടെ ചുവട്ടില്‍ നിന്നും മുളച്ചു മുകളിലേക്കു വളരുന്ന തലകളാണു കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നതു. എന്നാല്‍ കുറ്റികുരുമുളകിനു കണ്ണിതലകള്‍ എന്ന പാര്ശ്വ്ശാഖകളാണു ഉപയോഗിക്കുന്നതു. കുരുമുളകിന് കായ്ക്കുന്ന വള്ളിയും പടരുന്ന വള്ളിയും ഉണ്ട്.അതിൽ കായ്ക്കുന്ന വള്ളിയാണ് bush pepper നു എടുക്കുന്നത്.അത് കൊണ്ടാണ് പടരാത്തത്)
മുറിച്ചെടുത്ത ശിഖരത്തിലെ ചുവട്ടിലെ കുറച്ച്‌ ഇലകൾ നീക്കം ചെയ്ത്‌ മണ്ണ്‌,മണൽ,ചാണകം എന്നിവ കൂട്ടികലർത്തിയ പോട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീൻ കവറുകളിൽ നടാം.
വേഗം വേരു പിടിക്കുന്നതിനായ്‌ റൂട്ടിംഗ്‌ ഹോർമ്മോണുകൾ ഉപയോഗിക്കാം ഇതിനായ്‌1000 പ്പ്ം വീര്യമുള്ള ഇന്റോൾ-3 ബ്യൂട്ടിക്‌ ആസിഡ്‌ ലായനിയിൽ 1 മിനിറ്റ്‌ മുക്കി വച്ച ശേഷം നടാം.
ഏപ്രിൽ - മെയ്‌ മാസങ്ങളാണ്‌ തൈകൾ വളർത്താൻ ഉത്തമം. വേരുപിടിച്ച 3-4 തൈകൾ ചട്ടികളിലോ ഗ്രോബാഗുകളിലോ നടാം.
നന്നായ്‌ നോക്കിയാൽ ഏകദേശം 1 കിലോയ്ക്ക്‌ മുക്കളിൽ വിളവ്‌ ലഭിക്കും. നട്ട്‌ ഒന്നാം വർഷം മുതൽ പൂത്ത്‌ വിളവ്‌ തരും എന്നത്‌ ഇവയ്ക്കുള്ള പ്രത്യേകതയാണ്‌.
യോജിച്ച ഇനങ്ങൾ : കരിമുണ്ട,കുതിരവാലി,കല്ലുവള്ളി,കൊറ്റനാടൻ,പന്നിയൂർ
പതിനഞ്ചോ അതില്‍ കൂടുതലോ ഉള്ള ചട്ടികളില്‍ വേണം നടാന്‍. അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം. നടുമ്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കൈ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകമ്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്.
മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും. കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം. സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്

2 comments:

  1. സാധാരണകൃഷി രീതിയിൽ നിന്നുള്ള മെച്ചം

    ReplyDelete